വ​ന​മേ​ഖ​ല​യി​ൽ മ​ഴ​ക്കു​ഴി നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Sunday, November 27, 2022 4:04 AM IST
നെന്മാറ : വ​ന​മേ​ഖ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കു​ഴി നി​ർ​മാ​ണം ആ​രം​ഭി​ച്ചു. നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ണ് സെ​ക്ഷ​നി​ൽപെ​ട്ട ത​ളി​പ്പാ​ടം മു​ത​ൽ ക​രി​ന്പാ​റ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ​ക്കു​ഴി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് വ​ന​മേ​ഖ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ഴ​ക്കു​ഴി നി​ർമി​ക്കു​ന്ന​ത്. അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടിമാ​റ്റി ര​ണ്ടു മീ​റ്റ​ർ നീ​ള​വും അ​ര മീ​റ്റ​ർ വീ​തി​യും അ​ര​മീ​റ്റ​ർ താ​ഴ്ച​യി​ലും ഉ​ള്ള കു​ഴി​ക​ൾ എ​ടു​ത്ത് ഒ​രു വ​ശ​ത്തുമാ​ത്രം മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ഴ​ക്കു​ഴി നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു തൊ​ഴി​ലാ​ളി ഒ​രു ദി​വ​സം മൂ​ന്നു കു​ഴി​ക​ൾ വീ​തം എ​ടു​ക്കാ​നാ​ണ് ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 60 തൊ​ഴി​ലാ​ളി​ക​ൾ ആ​റു ദി​വ​സം മ​ഴ​ക്കു​ഴി എ​ടു​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. മൊ​ത്തം 2500 മ​ഴ​ക്കു​ഴി​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധിപ്പി​ക്കാ​നാ​ണ് ന​ട​പ​ടി.