ബസാർ സ്കൂൾ ക്ലാസ് മുറിക്കു സമീപത്തെ സ്റ്റേജ് തകർച്ചാ ഭീഷണിയിൽ
1243594
Sunday, November 27, 2022 4:04 AM IST
ചിറ്റൂർ: ടൗണ്‍ ബസാർ യുപി സ്കൂൾ സ്റ്റേജ് കം ക്ലാസ് മുറി കെട്ടിടം കാലപഴക്കം മൂലം ദുർബലാവസ്ഥയിലായിരിക്കുകയാണ്. കെട്ടിടത്തിന് അടിഭാഗത്തെ മാളങ്ങളിൽ ഇഴജന്തുക്കൾ കാണപ്പെടുന്നുമുണ്ട്. ഈ കെട്ടിടം കലാപരിപാടികൾ നടത്തുന്നതിനു പുറമെ കുട്ടികൾക്ക് പഠിക്കാൻ ക്ലാസ് മുറിയുമായും ഉപയോഗിക്കുന്നുണ്ട്. 2002 ലാണ് കെട്ടിട ഉദ്ഘാടനം നടന്നത്. ഇതിനു ശേഷം സംരക്ഷണ ജോലികൾ ഒന്നും ചെയ്യാത്തതിനാൽ കെട്ടിടം നശിച്ചു വരികയാണ്. വിദ്യാർഥികൾ ഇതിനു സമീപത്തായി വിശ്രമസമയങ്ങളിൽ കളിക്കാനെത്തുന്നത് തീർത്തും സുരക്ഷിതമല്ലാതായിരിക്കുകയാണ്.
മാളങ്ങളിൽ ഇഴജന്തുക്കളുടെ ഒളിസങ്കേതമെന്നതിനാൽ പ്രാഥമിക നടപടി എന്ന നിലയിൽ കെട്ടിട അടിഭാഗം കോണ്‍ഗ്രീറ്റ് ചെയ്ത് മാളങ്ങൾ അടയ്ക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്.