വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമം: സമരസമിതി
Sunday, November 27, 2022 4:02 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സ് വീ​ണ്ടും അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന് സ​മ​ര​സ​മി​തി. അ​ഡ്വ.​അ​നൂ​പ് കെ. ​ആ​ന്‍റ​ണി​യെ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ കു​ടും​ബ​ത്തി​ന് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​നോ അ​ന്വേ​ഷി​ക്കാ​നോ ത​യാ​റാ​കാ​ത്ത പ്രോ​സി​ക്യൂ​ട്ട​റാ​ണ് അ​നൂ​പ് ആ​ന്‍റ​ണി.

ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് അ​തേ​പ​ടി പ്രോ​സി​ക്യൂ​ട്ട​ർ സി​ബി​ഐ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഈ ​പ്രോ​സി​ക്യൂ​ട്ട​റി​ൽ നി​ന്ന് കു​ടും​ബ​ത്തി​നു നീ​തി കി​ട്ടി​ല്ലെ​ന്നും ഈ ​പ്രോ​സി​ക്യൂ​ട്ട​റി​ൽ കു​ടും​ബ​ത്തി​ന് വി​ശ്വാ​സ​മി​ല്ലെ​ന്നും അ​മ്മ പ​റ​ഞ്ഞു.

പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നം. രാ​ജേ​ഷ് എം.​മേ​നോ​നെ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സി​ബി​ഐ പ്രോ​സി​ക്യൂ​ട്ട​റാ​യ അ​നൂ​പി​നെ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​തി​ലൂ​ടെ വാ​ള​യാ​ർ കേ​സ് വീ​ണ്ടും അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.