തുല്യതയാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നത്: കെ. ബിനുമോൾ
1243591
Sunday, November 27, 2022 4:02 AM IST
മലന്പുഴ : ഇന്ത്യയിലെ എല്ലാ പൗര·ാർക്കും തുല്യതയാണ് ഇന്ത്യൻ ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ. നെഹ്റു യുവ കേന്ദ്രയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും സംയുക്തമായി ഭരണഘടന ദിനത്തോടനുബന്ധിച്ച് മലന്പുഴഗിരി വികാസിൽ സംഘടിപ്പിച്ച നിയമബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ ലിംഗ വ്യത്യാസമോ ഒന്നുമില്ലാതെ തന്നെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യതയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതെന്നും എല്ലാ പൗരന്മാരും നിയമമനുസരിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അവർ ഓർമ്മപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായി. അഡീഷണൽ ജില്ലാ സെക്ഷൻ ജഡ്ജ് കെ.പി. തങ്കച്ചൻ മുഖ്യാതിഥിയായി. എസ.്കെ. മുരളി, കെ.വിനോദ് കുമാർ, സി.സൂര്യ എന്നിവർ ആശംസപ്രസംഗം നടത്തി. അഡ്വ.കെ. ഷണ്മുഖേശ്വരി ബോധവത്ക്കരണ ക്ലാസ് എടുത്തു. നെഹ്റു യുവകേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് എൻ. കർപ്പകം സ്വാഗതവും വി. സൗമ്യ നന്ദിയും പറഞ്ഞു.