വിശ്വാസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1243586
Sunday, November 27, 2022 4:02 AM IST
പാലക്കാട് : ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിശ്വാസ് സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗാർഹിക പീഡന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാനും വിശ്വാസ് സർവീസ് പ്രൊവൈഡിംഗ് സെന്റർ സെന്റർ കോർഡിനേറ്ററുമായ വി.പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചിറ്റൂർ തത്തമംഗലം സഗരസഭ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സൻ ഹരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് വൈസ് ചെയർപഴ്സൻ സുമതി സ്വാഗതം ആശംസിച്ചു. യോഗത്തിൽ വിശ്വാസ് ജോയിന്റ് സെക്രട്ടറി ദീപ ജയപ്രകാശ് സംസാരിച്ചു.
ചിറ്റൂർ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി പ്രവർത്തകർ എന്നിവർക്കു വേണ്ടി ഗാർഹിക പീഡന നിയമത്തെ കുറിച്ച് വിശ്വാസ് ലീഗൽ കൗണ്‍സിലർ അഡ്വ.അംബിക ക്ലാസെടുത്തു. കുടുംബശ്രീ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രവർത്തികർ തുടങ്ങി മുന്നൂറ് അംഗങ്ങൾ പങ്കെടുത്തു.