ദൈവവചനം ചരിത്രത്തിന്റെ ഭാഗം: മാർ പോൾ ആലപ്പാട്ട്
1243347
Saturday, November 26, 2022 12:27 AM IST
കോയന്പത്തൂർ: ദൈവവചനം ദൈവത്തിന്റെ സ്വരമെന്നതുപോലെ ചരിത്രത്തിന്റെ ഭാഗം കൂടിയാണെന്ന് രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട.് രാമനാഥപുരം രൂപതയുടെ മൂന്നുദിവസം നീളുന്ന ഏഴാമത് ബൈബിൾ കണ്വൻഷൻ അൽവേർണിയ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ദൈവവചനം സഭയിലൂടെയാണ് പ്രവർത്തിക്കുന്നത്. അത് കൂട്ടായ്മയിലൂടെ പങ്കുവയ്ക്കാനുള്ളതാണെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു. ദൈവത്തിന്റെ വചനത്തിന്റെ പൂർണത ക്രിസ്തുവിലാണ്. വചനം കേട്ടാൽ പോരാ, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കണം. വചനമാണ് യേശുവിന്റെ ബോധ്യത്തിലേക്കു വരുന്നതിനുള്ള മാർഗമെന്നും ബിഷപ് പറഞ്ഞു.
വികാരി ജനറാൾ മോണ്‍ ജോർജ് നരിക്കുഴി സ്വാഗതം പറഞ്ഞു. വചനപ്രഘോഷകൻ ഫാ. മാത്യൂ വയലാമണ്ണിൽ വചന പ്രഘോഷണം നടത്തി. ദിവ്യബലിക്ക് സിഎംഐ പേക്ഷിത പ്രാവിൻഷ്യാൾ റവ.ഡോ സാജു ചക്കാലയ്ക്കൽ, രൂപതാ ചാൻസലർ റവ. ഡോ. ജിയോ കുന്നത്തുപറന്പിൽ, ഈറോഡ് ഫൊറോന വികാരി ഫാ. ജിയോ തെക്കിനിടേത്ത് എന്നിവർ കാർമികത്വം വഹിച്ചു.