വടക്കഞ്ചേരി ടൗണിൽ അക്രമം; യുവാവിനു വെട്ടേറ്റു
1243075
Friday, November 25, 2022 12:33 AM IST
വടക്കഞ്ചേരി: പെണ്‍കുട്ടിയുടെ ഫോണ്‍ നന്പർ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിനിടെ യുവാവിനു വെട്ടേറ്റു. വടക്കഞ്ചേരി പ്രധാനി സ്വദേശി അരുണി(22)നാണ് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനി സ്വദേശി രഞ്ജിത്തി (21) നെതിരെ വടക്കഞ്ചേരി പോലീസ് വധശ്രമത്തിനു കേസെടുത്തു. അരുണിന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ നന്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വടക്കഞ്ചേരി ടൗണിൽ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വില്പനക്കാരുടെ കൊടുവാളെടുത്ത് രഞ്ജിത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. തുടർന്നു നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കാലിനു വെട്ടേറ്റ അരുണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.