വീട്ടമ്മ പുഴയിൽ മുങ്ങി മരിച്ചു
1227860
Thursday, October 6, 2022 10:52 PM IST
ആലത്തൂർ: വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴന്പാലക്കോട് പടിഞ്ഞാറ്റുമുറി പാതപ്പള്ള വീട്ടിൽ പളനിയപ്പൻ ഭാര്യ രമണി (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെ ഗായത്രി പുഴയുടെ കൂന്പൻകാട് കടവിലാണ് വീണു കിടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടര മുതൽ വീട്ടിൽ നിന്നു കാണാതായിരുന്നു.
സമീപത്തെ ഫാം ഹൗസിലെ സിസിടിവിയിൽ ഇവർ കടവിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു. വിറക് ശേഖരിക്കാനും മറ്റുമായി ഇവർ ഈ ഭാഗത്തേക്ക് ഇടയ്ക്ക് പോകാറുണ്ടായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയിൽ വീണു കിടക്കുന്ന നിലയിൽ രമണിയെ കണ്ടെത്തുകയായിരുന്നു. മക്കൾ: ശിവകാമി, രാജേഷ്, രഞ്ജിത്ത്. മരുമകൻ: ബാലസുബ്രഹ്മണ്യൻ.