മയക്കുമരുന്ന് വില്പന : യുവാക്കൾ പിടിയിൽ
1227109
Monday, October 3, 2022 12:22 AM IST
കോയന്പത്തൂർ : കോയന്പത്തൂർ കെജി ചാവടി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വില്പന നടത്തിയ യുവാക്കൾ പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഇരുചക്രവാഹനത്തിൽ വന്ന രണ്ടുപേരിൽ നടത്തിയ പരിശോധനയിൽ ഉയർന്ന ഗുണമേ·യുള്ള മരുന്നായ ന്ധമെത്താംഫെഡമിൻന്ധ വില്പനയ്ക്കായി കൊണ്ടുപോകുന്നതായി കണ്ടെത്തുകയായിരുന്നു. കടത്തിയ മയക്കുമരുന്ന് പിടികൂടിയ പോലീസ് രണ്ടു യുവാക്കളെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
അന്വേഷണത്തിൽ പാലക്കാട് ആലിക്കൽ ഹൗസിൽ അബ്ദുൾ റഷീഖ് (21), ജെസിർ (21) എന്നിവരാണെന്ന് കണ്ടെത്തി. രണ്ട് പേരെയും അറസ്റ്റ് ചെയ്തതിന് ശേഷം ഇവരിൽ നിന്ന് ആറ് ലക്ഷം രൂപ വിലവരുന്ന 151 ഗ്രാം (കൊമേഴ്സ്യൽ സ്റ്റാൻഡേർഡ് വെയ്റ്റ്) മെതാംഫെഡമിൻ മയക്കുമരുന്നും ഒരു ഇരുചക്രവാഹനവും പോലീസ് പിടിച്ചെടുത്തു. പിന്നീട് ഇരുവരെയും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി ജയിലിലടച്ചു. വാഹന പരിശോധനയ്ക്കിടെ ഉയർന്ന ഗ്രേഡ് മയക്കുമരുന്ന് പിടികൂടിയ പോലീസിനെ ജില്ലാ പോലീസ് സൂപ്രണ്ട് ബദ്രി നാരായണൻ അഭിനന്ദിച്ചു.