അ​ധ്യാ​പ​ക​ർ​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ശി​ല്​പ​ശാ​ല ന​ട​ത്തി
Saturday, October 1, 2022 12:49 AM IST
പാലക്കാട്: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ളജ് അ​ധ്യാ​പ​ക​ർ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. നൂ​റ​ണി ശാ​ര​ദ ശ​ങ്ക​ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​രിപാ​ടി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും കോ​ളജു​ക​ളി​ലും ആ​ന്‍റി നാ​ർ​കോ​ട്ടി​ക് ക്ല​ബ് കോ​-ഓർഡി​നേ​റ്റ​ർ​മാ​രാ​യ "യോ​ദ്ധാ​വ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 250ഓ​ളം അ​ധ്യാ​പ​ക​രും 76ഓ​ളം ജ​ന​മൈ​ത്രി ഓ​ഫീ​സ​ർ​മാ​രും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ജ​ന​മൈ​ത്രി സി​ആ​ർ​ഒ​മാ​രും പ​ങ്കെ​ടു​ത്തു.
ജി​എ​ച്ച്​എ​സ്​എ​സ് കോ​ഴി​പ്പാ​റ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർഥി​ക​ളും ത​യാ​റാ​ക്കി​യ ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ പ്ര​ദ​ർ​ശ​നം, ആ​സ്ബി​ൻ​സ് സ്പേ​സ് ഫോ​ർ ഡാ​ൻ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷ്‌ലി ഉ​ഷ, ഋ​ഷി​ക പ്ര​ഭാ​സ്, പി. ​അ​മേ​യ, ശ്രു​തി​ഷാ എ​ന്നി​വ​രു​ടെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ നൃ​ത്ത​വും ന​ട​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ കു​റി​ച്ചും നി​യ​മ​വ​ശ​ങ്ങ​ളെ കു​റി​ച്ചും പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ഷ്, ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശ​ര​ത്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് കൗ​ണ്‍​സി​ലർ മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി.