വ​നി​താ​-ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ "പോ​ഷ​ൻ​ മാ' പ​ദ്ധ​തി സ​മാ​പി​ച്ചു
Saturday, October 1, 2022 12:48 AM IST
ചി​റ്റൂ​ർ: സം​സ്ഥാ​ന വ​നി​താ-ശി​ശു വി​ക​സ​ന വ​കു​പ്പിനു കീ​ഴി​ൽ താ​ലൂ​ക്കി​ൽ ഒ​രു മാ​സ​മാ​യി ന​ട​ത്തിവ​രു​ന്ന "പോ​ഷ​ൻ മാ' ​പ​ദ്ധ​തി​യു​ടെ സ​മാ​പ​ന പ​രി​പാ​ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തിൽ ​ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എ​ൽ. ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഓ​മ​ന ക​ണ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ശ​ര​വ​ണ​ൻ, സ​നീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ ജം​ഷി​ത്, അ​ന്നപൂർ​ണി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പെ​രു​മാ​ട്ടി, ന​ല്ലേ​പ്പി​ള​ളി, പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും 107 അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.
ഇ​ല​ക്ക​റി, ​പ​ച്ച​ക്ക​റി വ​ക​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ രീ​തിയി​ൽ പോ​ഷ​കാ​ഹാ​ര പൂ​ക്ക​ളം ച​ട​ങ്ങി​നു പ​കി​ട്ടേ​കി. അ​മൃ​തം പോ​ഷ​കാ​ഹാ​ര​മു​പ​യോ​ഗി​ച്ച് വി​വി​ധത​രം പ​ല​ഹാ​ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. തി​രു​വാ​തി​ര​ക്ക​ളി, നാ​ട​ൻ​പാ​ട്ട് ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് പോ​ഷ​ണ നി​ല​വാ​രം ഉ​യ​ർ​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ് പോ​ഷ​ൻ മാ ​അ​ഭി​യാ​ൻ പ​ദ്ധ​തി​ ന​ട​പ്പി​ലാ​ക്കി വ​രുന്ന​ത്.

ഓ​പ്പ​ണ്‍ മെ​ഗാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 15ന്

പാ​ല​ക്കാ​ട്: വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17- 18 പ്രാ​യ​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി 15 ന് ​ഓ​പ്പ​ണ്‍ മെ​ഗാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
വോ​ട്ട​ർ​മാ​രു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും 17 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ന​വം​ബ​ർ ഒ​ൻ​പ​ത് മു​ത​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സ്വീ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.
വി​വ​ര​ങ്ങ​ൾ​ക്ക്: 04912505160, 9961465654, 9567458318.