ശബരി ആശ്രമ ജാഥയ്ക്ക് സ്വീകരണം നല്കി
1225790
Thursday, September 29, 2022 12:27 AM IST
വടക്കഞ്ചേരി: ശബരി ആശ്രമ ശതാബ്ദി ആഘോഷ വിളംബര ജാഥക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നല്കി. ശബരി ആശ്രമ ശതാബ്ദിയുടെയും ഹരിജൻ സേവക് സംഘ് നവതിയുടെയും ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. 21ന് പയ്യന്നൂരിൽ നിന്നും ആരംഭിച്ച വിളംബര ജാഥ ശബരി ആശ്രമത്തിൽ അവസാനിക്കും. വടക്കഞ്ചേരിയിൽ നല്കിയ സ്വീകരണ യോഗം തരൂർ എംഎൽഎ പി.പി. സുമോദ് ഉദ്ഘാടനം ചെയ്തു.
ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് ഡോ.കെ. വാസുദേവൻ പിള്ള അധ്യക്ഷനായി. ഡോ.എൻ. ഗോപാലകൃഷ്ണൻ നായർ, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, ലയ ജോഷ്വാ, ഡോ.മനോജ് സെബാസ്റ്റ്യൻ, ടി.കുമാരൻ, റിട്ടയേർഡ് എച്ച്എംഎൻ ദേവരാജൻ, ശ്രീനാഥ് വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.