പെൻഷൻ യൂണിയൻ കുടുംബമേള
1225783
Thursday, September 29, 2022 12:25 AM IST
വടക്കഞ്ചേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കണ്ണന്പ്ര യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. യോഗം സംസ്ഥാന കൗണ്‍സിലർ സി.എം. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മധുസൂദനൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.വി. അപ്പുണ്ണിനായർ മുതിർന്ന പെൻഷൻ അംഗങ്ങളെ ആദരിച്ചു.
കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഹരിപ്രിയ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ കമൽനാഥ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗം പി.കെ. ഹരിദാസൻ അനുമോദിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ബിന്ദു ജി.നായർ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസെടുത്തു. മോഹൻദാസ്, ഉഷ, സി.അപ്പു, കെ.ശ്രീധരൻ, സിസിലി എന്നിവർ പ്രസംഗിച്ചു.