അജ്ഞാത മൃതദേഹം
1225548
Wednesday, September 28, 2022 10:39 PM IST
പാലക്കാട്: പുതുപ്പരിയാരം വില്ലേജിൽ വല്ലങ്കാട് റെയിൽവേ ട്രാക്കിൽ നിന്നും പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന മൃതദേഹത്തിന്റെ നെറ്റിയിൽ മധ്യഭാഗത്ത് മുറിവിന്റെ പാട് ഉണ്ട്. കറുത്ത നിറത്തിലുള്ള പാന്റും കാക്കി നിറത്തിലുള്ള ഫുൾ കൈ ഷർട്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹം യാക്കര പൊതുശ്മശാനത്തിൽ അടക്കം ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987150, 9497980606 ൽ ബന്ധപ്പെടണമെന്ന് ഹേമാംബികനഗർ പോലീസ് അറിയിച്ചു.