നിറമാലയിൽ മനംനിറഞ്ഞ് ആയിരങ്ങൾ വില്വാദ്രിനാഥനെ തൊഴുതു മടങ്ങി
1223832
Friday, September 23, 2022 12:29 AM IST
തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭം കുറിച്ച് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ദർശനത്തിനു ഭക്തജനത്തിരക്ക്.
മറ്റൊരു ഉത്സവകാലത്തിനു നാന്ദി കുറിക്കുന്ന കന്നി മാസത്തിലെ ആദ്യ വ്യാഴാഴ്ച നടക്കുന്ന നിറമാല തൊഴാൻ വില്വമലയിലേക്ക് അതിരാവിലെ മുതൽ ഭക്തരുടെ ഒഴുക്കായിരുന്നു. ക്ഷേത്രാങ്കണവും ക്ഷേത്രനടയും താമരപ്പൂമാല തോരണങ്ങളും കുലവാഴകളും കൊണ്ട് അലങ്കരിച്ച് കമനീയമാക്കിയിരുന്നു. നിരവധി വാദ്യകലാകാരന്മാരും ആനകളും എഴുന്നള്ളിപ്പിൽ പങ്കെടുത്തു.
സർഗോത്സവം സമാപിച്ചു
അലനല്ലൂർ: അലനല്ലൂർ കൃഷ്ണ എഎൽപി സ്കൂളിൽ വച്ച് നടന്ന അലനല്ലൂർ മേഖല തല വിദ്യാരംഗം സർഗോത്സവം സമാപിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടന കർമ്മം നിർവഹിച്ചു. കെ. ഹംസ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പി. നാസർ, ഹെഡ്മിസ്ട്രസ് സി. ചന്ദ്രിക, പി.രവിശങ്കർ, മണികണ്ഠൻ, പി. ദീപക് എന്നിവർ പ്രസംഗിച്ചു.