ക​രി​ന്പ​യിൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷം
Thursday, August 18, 2022 12:20 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യി​ൽ കാ​ർ​ഷി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും പ്ര​ചോ​ദ​ന​മാ​യി കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ക​ർ​ഷ​ക ദി​നാ​ഘോ​ഷം ന​ട​ത്തി.
വി​വി​ധ ക​ർ​ഷ​ക സ​മി​തി​ക​ൾ, ക​രി​ന്പ ഇ​ക്കോ ഷോ​പ്പ്, കാ​ർ​ഷി​ക ക​ർ​മസേ​ന മു​ത​ലാ​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു കാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.​ കെ.​ ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ക​ർ​ഷ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.​
കൂ​ടാ​തെ കാ​ർ​ഷി​ക സെ​മി​നാ​ർ, കാ​ർ​ഷി​ക ക്വി​സ് മ​ത്സ​രം, പു​തി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വൃ​ത്തി ആ​രം​ഭി​ക്ക​ൽ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്.​ ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.​ കൃ​ഷി ഓ​ഫീ​സ​ർ പി. ​സാ​ജി​ദ​ലി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​കെ. ഷാ​ജ​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
കാ​ർ​ഷി​ക ക്വി​സ് മ​ത്സ​ര​ത്തി​ന് അ​ന​സൂ​യ സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ,സ​ഘ​ട​നാ നേ​താ​ക്ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.