ക​ർ​ഷ​ക​ദി​ന​ത്തി​ൽ 21 ഏ​ക്ക​ർ ത​രി​ശുഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി വ​ട​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ
Thursday, August 18, 2022 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട 21 ഏ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​ സു​രേ​ഷ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ സ​മ്മേ​ള​നം പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട്ടുവ​ർ​ഷം കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ 100 യു​വാ​ക്ക​ളെ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് വേ​ണ്ട പ​രി​ശീ​ല​ന​വും സ​ഹാ​യ​വും ന​ല്കി കൃ​ഷി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​ങ്ങം ഒ​ന്നി​ന് 83 കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലാ​യി 21 ഏ​ക്ക​റോ​ളം ത​രി​ശു ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​വി​ടേ​യും ഉ​ട​ൻ കൃ​ഷി ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി അ​സി​സ്റ്റ​ന്‍റ് മ​ഹേ​ഷ് ചി​ല​ന്പ​ത്ത് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​സ​നാ​ർ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ അ​ലി​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ബ​ർ അ​നി​ത പോ​ൾ​സ​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ കെ.​മോ​ഹ​ൻ​ദാ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.