സ​മാ​പി​ച്ചു
Wednesday, August 17, 2022 12:34 AM IST
അ​ഗ​ളി:​ ജൂ​ണ്‍ 25 ന് ​ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ലു​ക്കൂ​ർ ഉൗ​രി​ൽ നി​ന്നും പ്ര​യാ​ണം ആ​രം​ഭി​ച്ച ത​ന​ത് ആ​ദി​വാ​സി ഭാ​ഷ​യി​ലു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ നാ​ട​ക വ​ണ്ടി ന​മ​ത്ത് ക​ന​വ് 75ാം സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ടി​ക്കു​ണ്ടി​ൽ സ​മാ​പി​ച്ചു. ത​ന്പ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ന്നേ ദി​വ​സം ചെ​മ്മ​ണ്ണൂ​ർ ഉൗ​രി​ലും അ​വ​ത​ര​ണം ന​ട​ത്തി. 39 ദി​വ​സ​ങ്ങ​ളി​ലാ​യി 114 ഉൗ​രു​ക​ളി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ത​ന​ത് ഭാ​ഷ​യി​ലു​ള്ള നാ​ട​കാ​വ​ത​ണ​ത്തി​നൊ​പ്പം ഉൗ​രു​കാ​രു​മാ​യു​ള്ള സം​വാ​ദം,വീ​ട് വി​ടാ​ന​ന്ത​ര​മു​ള്ള ആ​രോ​ഗ്യ ബോ​ധ​വ്ക​ര​ണ ക്യാ​ന്പ​യി​ൻ എ​ന്നി​വ​യും നാ​ട​ക​വ​ണ്ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. ത​ന്പ് പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എ. രാ​മു, കെ.​എ​ൻ ര​മേ​ശ്, ബി. ​ഉ​ദ​യ​കു​മാ​ർ, രേ​വ​തി, ല​ക്ഷ്മി, മ​രു​ത​ൻ, ര​തീ​ഷ്, വി​നോ​ദ്, മ​തി വ​ർ​ണ്ണ​ൻ, ബാ​ല​ൻ, ആ​ദി, തേ​ജ​സ് എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. കെ. ​എ. രാ​മു, ഷ​നീ​ഷ് വി.​എ​ൻ എ​ന്നി​വ​രാ​ണ് നാ​ട​ക​വ​ണ്ടി ന​യി​ക്കു​ന്ന​ത്. യു​ണി​സെ​ഫി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെയാ​ണ് പ​രി​പാ​ടി​.