വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ പൊ​തു​ജ​ന കൂ​ടി​യാ​ലോ​ച​നാ യോ​ഗം ഇന്ന്
Wednesday, August 17, 2022 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് കോ​യ​ന്പ​ത്തൂ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ കൂ​ടി​യാ​ലോ​ച​ന യോ​ഗം ചേ​രു​ന്നു. ത​മി​ഴ്നാ​ട് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ ന​വ ഇ​ന്ത്യ​യി​ലെ ഒ​രു സ്വ​കാ​ര്യ കോ​ളേ​ജ് (എ​സ്എ​ൻ​ആ​ർ) തി​യേ​റ്റ​റി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യ യോ​ഗം ന​ട​ന്നു.
ത​മി​ഴ്നാ​ട് പ​വ​ർ ജ​ന​റേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ (ടാം​ഗ​ഡ്കോ), ത​മി​ഴ്നാ​ട് പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ (താ​ൻ​ട്രാ​സ്കോ), സ്റ്റേ​റ്റ് ലോ​ഡ് ഷെ​യ​റിം​ഗ് സെ​ന്‍റ​ർ (എ​സ്എ​ൽ​ഡി​സി) എ​ന്നി​വ​യു​ടെ 2022-23 മു​ത​ൽ 2026-27 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി താ​രി​ഫും മ​റ്റ് ചാ​ർ​ജു​ക​ളും നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം വ​രു​ന്നു.​ഇ​തി​ൽ കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലെ വ്യ​വ​സാ​യി​ക​ൾ, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി 500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളാ​യി ന​ൽ​കി.​
ഇ​തി​ൽ ത​മി​ഴ്നാ​ട് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​ർ, അം​ഗ ളാ​യ വെ​ങ്കി​ടേ​ശ​ൻ, സെ​ക്ര​ട്ട​റി വീ​ര​മ​ണി, ഡ​യ​റ​ക്ട​ർ ശ്രീ​നി​വാ​സ​ൻ, പ്ര​ഭാ​ക​ര​ൻ, മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.