തി​രു​വി​ഴാം​കു​ന്നി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളെ കാ​ടുക​യ​റ്റിയെന്നു വ​നം​വ​കു​പ്പ്
Wednesday, August 17, 2022 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്വ​കാ​ര്യ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ​സോ​ണ്‍ കാ​ടു​ക​ളി​ലേ​ക്ക് ക​യ​റ്റി വി​ടാ​ൻ ക​ഴി​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.
തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ്റ്റാ​ഫി​നു പു​റ​മെ മ​ണ്ണാ​ർ​ക്കാ​ട് ആ​ർ​ആ​ർ​ടി, അ​ഗ​ളി ആ​ർ​ആ​ർ​ടി, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്ക​യം, ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ്റ്റാ​ഫു​ക​ൾ, ഡ്രോ​ണ്‍ ടീം, ​തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ക​ർ​ഷ​ക​ർ, താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗ് ടീം, ​എ​ന്നി​വ​ര​ട​ങ്ങു​ന്ന നൂ​റോ​ളം വ​രു​ന്ന സം​ഘ​മാ​ണ് കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.