പ​ല്ല​ശ​ന​യി​ൽ പേ​പ്പ​ട്ടി​യു​ടെ വി​ള​യാ​ട്ടം
Wednesday, August 17, 2022 12:33 AM IST
കൊ​ല്ല​ങ്കോ​ട്: പ​ല്ല​ശ​ന​യി​ൽ പേ​യി​ള​കി​യ നാ​യ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന നാ​യ​ക​ളേ​യും ആ​ടു​ക​ളേ​യും തു​ര​ത്തി​ക്ക​ടി​ച്ച​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ത​ല്ലു​മ​ന്ദം ക​വ​ല​യി​ലാ​ണ് സം​ഭ​വം. പേ​യി​ള​കി​യ നാ​യ ത​ല്ലു​മ​ന്ദം ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന​താ​യി മൊ​ബൈ​ൽ സ​ന്ദേ​ശം ചി​ല​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്നു ബ​സ് കാ​ത്തു​നി​ന്ന​വ​രും റോ​ഡി​ൽ ന​ട​ന്നു പോ​വു​ന്ന​വ​രും നാ​യ​യെ ഭ​യ​ന്നു വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഭ​യം തേ​ടു​ക​യാ​ണു​ണ്ടാ​യ​ത്.
ഓ​ടി​യെ​ത്തി​യ നാ​യ വ​ർ​ണ്ണീ​ക്കോ​ട് സൈ​ന​ബ, റ​ഷീ​ദ് എ​ന്നി​വ​രു​ടെ ര​ണ്ടു ആ​ടു​ക​ളേ​യും ക​ടി​ച്ചു. കൂ​ടാ​തെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ചു നാ​യ​ക​ളേ​യും പേ​പ്പ​ട്ടി തു​ര​ത്തി​ക്ക​ടി​ച്ചു.
പ്ര​ദേ​ശ​ത്തു തെ​രു​വുനാ​യ​ക​ൾ കു​റു​കെ ഓ​ടി നി​ര​വ​ധി ത​വ​ണ ഇ​രു ച​ക്ര​വാ​ഹ​ന​സ​ഞ്ചാ​രി​ക​ൾ വീ​ണു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
രാ​ത്രി സ​മ​യ​ണ്ണി​ൽ ബ​സി​റ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ർ ന​ട​ന്നു പോ​വു​ന്ന​തു ഭീ​ഷ​ണ​യി​ലാ​ണ്. പ​ല​രും സ​മീ​പവീ​ടു​ക​ളി​ലു​ള​ള​വ​ർ പോ​ലും ഓ​ട്ടോ​യി​ലാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്.
സ്ഥ​ല​ത്ത് മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് നാ​മ​മാ​ത്ര​മാ​യി നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​രി​ച്ചു തി​രി​ച്ചു കൊ​ണ്ടു​വ​ന്നു​വി​ട്ട​ത്.