ടി.​വി. ശ​ശി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ
Monday, August 15, 2022 12:49 AM IST
ചി​റ്റൂ​ർ : ടി.​വി. ശ​ശി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും പു​ര​സ്ക്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ രാ​വി​ലെ 10.30ന് ​ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ എം​ജി ഹാ​ളി​ൽ ന​ട​ക്കും.
ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചി​റ്റൂ​ർ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ, പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ സ​മി​തി​യം​ഗ​ങ്ങ​ൾ, പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
യോ​ഗ​ത്തി​ൽ ടി.​വി ശ​ശി.​സ്മാ​ര​ക സ​മി​തി ക​ണ്‍​വീ​ന​ർ സി.​രൂ​പേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ക്കും. ഗ​വ കോ​ളേ​ജ് ചി​റ്റൂ​ർ പ്രി​ൻ​സി​പ്പാ​ൾ ഡോ.​വി.​കെ. അ​നു​രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
’ഇ​ന്ത്യ​ൻ ക​വി​ത : ആ​ധു​നി​ക​ത​യും ശേ​ഷ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തു​ട​ർ​ന്ന് പൊ​ഫ. ടി.​വി.​ശ​ശി സ്മാ​ര​ക പു​ര​സ്ക്കാ​രം വി​ത​ര​ണം ന​ട​ക്കും.