സ​ർ​ക്കാ​രു​ക​ൾ​ എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: വി.​ഡി.​ സ​തീ​ശ​ൻ
Sunday, August 14, 2022 12:46 AM IST
ചി​റ്റൂ​ർ: കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ക​ർ​ത്താക്ക​ൾ അ​വ​ർ​ക്കെ​തി​രെ ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ. സോ​ണി​യാ ഗാ​ന്ധി​യെ ഈ ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​ന്ദി​രാ ഗാ​ന്ധി​യെ ഷാ ​ക​മ്മീ​ഷ​ൻ ചോ​ദ്യം ചെ​യ്തു അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു സ​മാ​ന​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്.

കേ​ര​ള​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ കാ​ണു​ന്ന അ​സ​ഹി​ഷ്ണ​ത​യും സ​മാ​ന​മാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡ് ലാ​ഭ​ത്തി​ലാ​ണെ​ന്നാ​ണ് വ​കു​പ്പ് മ​ന്ത്രി പ​റ​യു​ന്ന​ത്, പി​ന്നെ എ​ന്തി​നാ​ണ് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത് എ​ന്ന് അ​ദേ​ഹം ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സി​നെ കേ​ര​ള​ത്തി​ൽ മി​ക​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി വ​ള​ർ​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ചി​റ്റൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​ജി.​ശേ​ഖ​ര​നു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​മേ​ഷ് അ​ച്യുത​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡിസിസി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ, മു​ൻ എംഎ​ൽഎമാ​രാ​യ കെ.​ അ​ച്യു​ത​ൻ, കെ.​എ. ച​ന്ദ്ര​ൻ, ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​ ത​ണി​കാ​ച​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ​പ്രീ​ത്, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ദാ​ന​ന്ദ​ൻ, കെ ​ഗോ​പാ​ല​സാ​മി, കെ. ​രാ​ജ​മാ​ണി​ക്കം, ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കെ.​മ​ധു, പി. ​ബാ​ല​ച​ന്ദ്ര​ൻ, ആ​ർ. പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൻ. ശ​ങ്ക​ര മേ​നോ​ൻ, സി. ​അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന​ല്ലേ​പ്പി​ള്ളി മ​ണ്ഡ​ല​ത്തി​ൽ മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സിലേ​ക്കു ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ വി.​ഡി.​ സ​തീ​ശ​ൻ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ബാ​ബു ന​ന്ദി പ​റ​ഞ്ഞു.