ക​ർ​ഷ​ക​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും: ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി
Sunday, August 14, 2022 12:42 AM IST
പാലക്കാട് : ക​ർ​ഷ​ക​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ’ഒ​രു ല​ക്ഷം കൃ​ഷി​യി​ട​ങ്ങ​ൾ’ പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു വാ​ർ​ഡി​ലെ ആ​റ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ പു​തു​താ​യി ചി​ങ്ങം ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ൽ കൃ​ഷി ആ​രം​ഭി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യു​ള്ള വി​പു​ല​മാ​യ പ്ര​ത്യേ​ക കാ​ർ​ഷി​ക സ​മി​തി യോ​ഗം ചേ​ര​ണ​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. നി​ർ​ദേ​ശി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യ്യാ​റാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ ക​ർ​ഷ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി കാ​ണി​ക്കു​മെ​ന്നും പി.​പി. സു​മോ​ദ് എം.​എ​ൽ.​എ. പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ​ക്ക് ഉ​ഴ​വ് കൂ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 11 കോ​ടി രൂ​പ മാ​റ്റി​വെ​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി

അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വി​ക​സ​ന സ​മി​തി​യി​ലെ മി​നു​ട്സ് യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. നെ​ല്ല് സം​ഭ​ര​ണം ന​വം​ബ​റി​ൽ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും നെ​ല്ല് സം​ഭ​ര​ണ തു​ക പ്ര​ഖ്യാ​പി​ച്ച​ത് മു​ഴു​വ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സ​മി​തി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ല​യി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​വി​ധ പ​ദ്ധ​തി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​യി​ട്ടു​ള്ള കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ നെ​ല്ല് സം​ഭ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​മെ​ന്നും, യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ.​കെ. സ​ര​സ്വ​തി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, പി.​പി. സു​മോ​ദ് എം.​എ​ൽ.​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ.​കെ. സ​ര​സ്വ​തി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൽ.​ആ​ർ. മു​ര​ളി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.