സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സാ വി​ഭാ​ഗം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം
Sunday, August 14, 2022 12:42 AM IST
ഷൊ​ർ​ണൂ​ർ : രോ​ഗി​ക​ൾ​ക്കാ​ശ്വാ​സം, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സാ വി​ഭാ​ഗം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ 32 കി​ട​ക്ക​ക​ളു​ള്ള കി​ട​ത്തി​ച്ചി​കി​ത്സാ​വി​ഭാ​ഗം മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സി​ങ് ജീ​വ​ന​ക്കാ​രെ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ ദേ​ശീ​യ ഗ്രാ​മീ​ണാ​രോ​ഗ്യ​ദൗ​ത്യം നി​യോ​ഗി​ച്ച ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ണ്ട്. സാ​യാ​ഹ്ന ഒ​പി​ക്കും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്കു​മാ​യി ര​ണ്ടു​പേ​രെ താ​ല്കാ​ലി​ക​മാ​യും നി​യ​മി​ച്ചി​രു​ന്നു.

ഇ​തി​നു​പു​റ​മെ​യാ​ണ് കി​ട​ത്തി​ച്ചി​കി​ത്സ വി​ഭാ​ഗ​ത്തി​ലേ​ക്ക് ര​ണ്ട് ഡോ​ക്ട​ർ​മാ​രെ​ക്കൂ​ടി താ​ല്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രെ​ക്കൂ​ടി നി​യ​മി​ക്കു​ന്ന​തോ​ടെ കി​ട​ത്തി​ച്ചി​കി​ത്സാ വി​ഭാ​ഗം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വും. പ്ര​തി​ദി​നം 400ഓ​ളം രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ്ടി​വ​ന്നാ​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്.

കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ച്ചാ​ലും അ​പ​ക​ട​ങ്ങ​ൾ പോ​ലു​ള്ള അ​ത്യാ​ഹി​ത​വി​ഭാ​ഗം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വി​ല്ല. അ​ത്യാ​ഹി​ത​വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ 11 ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നി​ല​വി​ലെ കി​ട​ത്തി​ച്ചി​കി​ത്സാ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഷീ​റ്റി​ടു​ന്ന പ്ര​വൃ​ത്തി​ക​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പു​റ​മെ കെ​ട്ടി​ട​ത്തി​ന​ക​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ഗ​ര​സ​ഭ​യും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.