ഇ​ട​യാ​ർ​പ്പാ​ള​യം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ ആഘോഷം ഇന്ന്
Sunday, August 14, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ട​യാ​ർ​പ്പാ​ള​യം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഉ​ണ്ണി​യേ​ശു​വി​ന്‍റെ​യും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ.​രാ​ജു പു​ളി​ക്ക​ത്താ​ഴ, ഫാ.​ ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്​കും.

കു​ർ​ബാ​ന​യ്ക്കുശേ​ഷം ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം. വ​ർ​ണ വി​സ്മ​യ​ങ്ങ​ളോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജി പ​ണ്ടാ​ര​പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ വി​ൽ​സ​ണ്‍ പി.​തോ​മ​സ്, കൈ​ക്കാ​രന്മാ​രാ​യ ജോ​മി ത​ല​ക്ക​ൽ, ജോ ​ടോ​മി മൂ​ത്തേ​ട​ൻ, എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം വ​ഹി​ക്കും.