തെ​ക്കേ പു​ലി​യ​റ​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, August 13, 2022 12:55 AM IST
അ​ഗ​ളി: തെ​ക്കേ പു​ലി​യ​റ​യി​ൽ കാ​ട്ടാ​ന ശ​ല്യം അ​തി രൂ​ക്ഷ​മാ​യി. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്തെ റോ​ഡി​ലും പ​റ​ന്പി​ലും കാ​ട്ടാ​ന​ക​ൾ വി​ല​സു​ക​യാ​ണ്.
മു​ത്തി​കു​ളം വ​ന​മേ​ഖ​ല​യി​ലും എ​ൻ​എ​സ്എ​സി​ന്‍റെ തോ​ട്ട​ത്തി​ലും ത​ന്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ള​ൾ വൈകുന്നേരത്തോടെ ജ​ന​വ​ാസ ​കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്തു​ക​യാ​ണ് പ​തി​വ്. ​പ്ര​ദേ​ശ​ത്ത് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വ​ൻകൃ​ഷി നാ​ശ​മാ​ണ് കാ​ട്ട​ന​ക്കൂ​ട്ടം വ​രു​ത്തി​യ​ത്.​
ക​ഴി​ഞ്ഞ രാ​ത്രി തെ​ക്കേ പു​ലി​യ​റ​യി​ൽ പാ​ല​ത്തി​ങ്ക​ൽ മ​നോ​ജ്, പ്ലാ​ത്തോ​ട്ട​ത്തി​ൽ സ​ണ്ണി, പു​ത്ത​ൻ​പു​ര​യി​ൽ ജോ​യ്, പ​ര​പ​രാ​ക​ത്ത് ജോ​യ്, ജെ​യിം​സ്, പ​ര​പ​രു​കു​ന്നേ​ൽ അ​ജി, ചി​റ​പ്പു​റ​ത്ത് ദേ​വ​സ്യാ​ച്ച​ൻ, ക​രി​മ​രു​തും​ക​ൽ ജോ​സ് എ​ന്നി​വ​രു​ടെ കു​രു​മു​ള​ക്, ക​മു​ക്, തെ​ങ്ങ്, ഏ​ലം തു​ട​ങ്ങി നി​ര​വ​ധി കൃ​ഷി​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.​
ആ​ന ശ​ല്യം മൂ​ലം മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ധ​ന ന​ഷ്ട​ത്തി​ന ു പു​റ​മെ ജീ​വ ഭ​യ​ത്താ​ലാ​ണ് ദി​ന​ങ്ങ​ൾ ത​ള്ളു​ന്ന​ത്.
ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഉ​രു​ൾ പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം കൂ​ടി ആ​യ​തോ​ടെ ജ​നജീ​വി​തം ദു​സ​ഹമാ​യി.
2018 പേ​മാ​രി​യി​ൽ വ​ൻ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​മാ​ണി​ത്.