വി​ള​യോ​ടി പു​ഴ​പ്പാ​ല​ത്തി​ൽ ഒ​ഴു​കിയെത്തിയ മ​രം നീ​ക്ക​ണം
Saturday, August 13, 2022 12:53 AM IST
ചി​റ്റൂ​ർ: വി​ള​യോ​ടി പു​ഴ​പാ​ല​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​രം ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി​രി​ക്കു​ന്ന​ത് ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​് ആവശ്യം. കി​ഴ​ക്ക​ൻ മ​ഴ ശ​ക്ത​മാ​യ​തി​നാ​ലും ആ​ളി​യാ​ർ ഷ​ട്ട​ർ തു​റ​ന്ന​ത് പു​ഴ​യി​ലെ നി​ല​ന്പ​തി​പ്പാ​ല​ങ്ങ​ളെ​ല്ലാം ക​വി​ഞ്ഞൊ​ഴു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ ആ​ളി​യാ​റി​ൽ നി​ന്നും കൂ​ടു​ത​ൽ ജ​ലം ഇ​റ​ക്കു​മെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ട്. വി​ള​യോ​ടി പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ പാ​ഴ്മ​ര​ങ്ങ​ളും ഉ​യ​ർ​ന്നു കാ​ണ​പ്പെ​ട്ട​ത് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ൽ ജ​ലം പ​ര​ന്നൊ​ഴു​കി വ​രി​ക​യാ​ണ്.

നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​മ​രം ന​ട​ത്തി

നെ​ല്ലി​യാ​ന്പ​തി : കൃ​ഷിഫാ​മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, ലീ​വ് സ​ർ​ണ്ട​ർ ആ​നു​കൂ​ല്യം പു​ന​സ്ഥാ​പ്പി​ക്കു​ക, ഫാം ​തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക, 10 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പെ​ടു​ത്തു​ക എ​ന്നീ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ കൃ​ഷി ഫാ​മു​ക​ളു​ടെ മു​ന്നി​ൽ കേ​ര​ള സ്റ്റേ​റ്റ് അ​ഗ്രി​ക​ൾ​ച്ച​ർ ഫാം ​വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) ന​ട​ത്തി​യ സ​മ​രം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.