മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ്മാ​താ സ്കൂ​ളി​ൽ എ​ൻഎ​സ്എ​സ് ക്യാ​ന്പ് തു​ട​ങ്ങി
Saturday, August 13, 2022 12:53 AM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ എ​സ് എ​സ് സ​പ്ത​ദി​ന ക്യാ​ന്പ് സ്വാ​ത​ന്ത്ര്യാ​മൃ​ത​ത്തി​ന് തു​ട​ക്ക​മാ​യി. തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ക, ദേ​ശീ​യ പ​താ​ക നി​ർ​മാ​ണം, സ​മൂ​ഹോ​ദ്യാ​നം ത​യാ​റാ​ക്ക​ൽ, ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, മ​റ്റു വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് 18 വ​രെ നീ​ളു​ന്ന ക്യാ​ന്പി​ലെ പ​രി​പാ​ടി​ക​ൾ. ക്യാ​ന്പ് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​എ​ൽ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ എ​സ് എ​സ് സ്റ്റേ​റ്റ് പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍, റീ​ജി​യ​ണ​ൽ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഡോ. ​എ​ൻ രാ​ജേ​ഷ്, ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ ശ​ശി​ധ​ര​ൻ, പിഎസി ​ഓ​ഫീ​സ​ർ സോ​ളി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​സി ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ങ്ങി​ൻ തൈ ​ന​ടീ​ൽ എ​സ്ഐ ​ജെ. ജ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫ ഡി. ​പ​ള്ളി​പ്പു​റം, പിടിഎ ​പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​ന്പാ​റ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​ പ്രീ​തി ഇ​ഗ്നേ​ഷ്യ​സ്, വോ​ള​ണ്ടി​യ​ർലീ​ഡ​ർ​മാ​രാ​യപി.കെ. അ​ജോ, പി.വി. അ​നു​പ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ.