കാ​ർ​ഷി​ക സെ​ൻ​സ​സ്: താ​ത്കാ​ലി​ക എ​ന്യു​മ​റേ​റ്റ​ർ നി​യ​മ​നം
Friday, August 12, 2022 12:44 AM IST
പാലക്കാട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ്വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​തി​നൊ​ന്നാ​മ​ത് കാ​ർ​ഷി​ക സെ​ൻ​സ​സി​ന്‍റെ ഒ​ന്നാം ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് താ​ത്കാ​ലി​ക എ​ന്യു​മ​റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍ സ്വ​ന്ത​മാ​യു​ള്ള പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഒ​രു വാ​ർ​ഡി​ന് പ​ര​മാ​വ​ധി 4600 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും.

ഒ​ന്നാം ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ഓ​രോ വാ​ർ​ഡി​ലേ​യും താ​മ​സ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് വെബ്സൈറ്റിൽ ​ബ​യോ​ഡാ​റ്റ അ​പ്ലോ​ഡ് ചെ​യ്യ​ണം. 17 വ​രെ അ​പേ​ക്ഷി​ക്കാം. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന് ബ​യോ​ഡാ​റ്റ​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.