വർണ്ണാഭമായി ദീ​പി​ക-​ ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം
Friday, August 12, 2022 12:44 AM IST
പാ​ല​ക്കാ​ട്: ദീ​പി​ക-​ആ​ർ​ക്കൈ​സ് ക​ള​ർ ഇ​ന്ത്യ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ഭാ​ര​തമാ​ത സ്കൂ​ളി​ൽ സി​നി​മ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​ാകൃ​ത്തു​മാ​യ എം.​പ​ദ്മ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി കലാ​കാ​രന്മാ​ർ​ക്ക് ജന്മം ​ന​ല്കി​യ ജി​ല്ല​യാ​ണ് പാ​ല​ക്കാ​ട് എ​ന്നും ചെ​ന്പൈ ഭാ​ഗ​വ​ത​ർ, ശ്യാ​മ​പ്ര​സാ​ദ്, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ മ​ല​യാ​ള സംഗീതത്തിനും ഭാ​ഷ​ക്കും സി​നി​മ​യ്ക്കും ന​ല്കി​യ സം​ഭ​വ​ന​ക​ൾ മി​ക​ച്ച​താ​ണെന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന സമ്മേളനത്തിൽ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് ക​ല​യു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ത​ന്നെ ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ൾ​ക്ക് ഒ​രു​പോ​ലെ സ്വ​ധീ​ന​മു​ള്ള​തും ത​ന​താ​യ സം​സ്കാ​രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​ക ജി​ല്ല പാ​ല​ക്കാ​ടാ​ണ്. പാ​ല​ക്കാ​ട് നി​ന്നു​ള്ള നി​ര​വ​ധി ക​ലാ​കാ​രന്മാർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട് അ​വ​ർ ന​ല്കി​യ സം​ഭ​വ​ന​ക​ൾ പാ​ല​ക്കാ​ടി​ന്‍റെ സാം​സ്കാ​രി​ക പെ​രു​മ ഉ​യ​ർ​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട്ടെ ക​ലാ​കാ​രന്മാ​ർ​ക്ക് സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ന്നു. സി​നി​മ രം​ഗ​ത്തു മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ നാ​ഷണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ല​യാ​ളി​യാ​യ ഏ​ക പ്ര​സി​ഡ​ന്‍റ് ചേ​റ്റു​ർ ശ​ങ്ക​ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ രാ​ഷ്ടീ​യ ന​വോ​ത്ഥാ​ന നാ​യ​ക​രും പാ​ല​ക്കാ​ട് നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന​വ​രാ​ണ്. എം.​പ​ദ്മ​കു​മാ​ർ ത​ന്‍റെ സി​നി​മ ജീ​വി​ത​ത്തെ കു​റി​ച്ചും സം​സാ​രി​ച്ചു.


സി​നി​മ ഒ​രു ക​ട​ലു​പോ​ലെ കി​ട​ക്കു​ന്ന വ​ലി​യ മാ​ധ്യ​മ​മാ​ണെ​ന്നും അ​തി​ൽ ത​നി​ക്ക് ചെ​റി​യൊ​രു മ​ണ​ൽ​ത​രി​യു​ടെ സ്ഥാ​നം നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് ത​ന്‍റെ ക​ഠി​നാ​ധ്വ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഠി​നാ​ധ്വ​ാന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ ദീ​പി​ക തൃ​ശൂ​ർ കോ​- ഓർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ.​ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി സ്വ​ഗ​ത​വും ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ ഭാ​ര​ത മാ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ.​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ സി​എം​ഐ ന​ന്ദി പ​റ​ഞ്ഞു. ദീ​പി​ക സോ​ണ​ൽ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

വ​ട​ക്ക​ഞ്ചേ​രി: ജാ​തി, മ​ത, വ​ർ​ണ, വ​ർ​ഗ ഭേ​ദ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മാ​തൃ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും അ​ഖ​ണ്ഡ​താ ബോ​ധ​വും നി​റ​ഞ്ഞു നി​ൽ​ക്കും വി​ധം മ​ല​യാ​ള പ​ത്ര ത​റ​വാ​ട്ടി​ലെ മു​ത്ത​ശി​യാ​യ ദീ​പി​ക സം​ഘ​ടി​പ്പി​ച്ച ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ന് വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യു​ടെ പ്രൗ​ഢ പി​ന്തു​ണ.

ഭാ​വി ഭാ​ര​ത​ത്തി​ന് ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ ചാ​ലി​ച്ച നി​റ​ക്കൂ​ട്ടു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ. മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ പ​ങ്കാ​ളി​ത്ത​ത്തി​ൽ മു​ന്നി​ൽ നി​ന്നു. വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.

പ്ര​തീ​ക്ഷ​ക​ളു​ടെ പ്ര​തീ​ക​മാ​യി ഉ​ദ​യ​സൂ​ര്യ​നെ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പ​രി​മി​തി​ക​ളി​ലും കൂ​ട്ടാ​യ്മ​ക​ൾ​ക്ക് നി​റം പ​ക​രാ​ൻ ദീ​പി​ക ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണ്. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള​റി​ഞ്ഞ് സ​മ​കാ​ലി​ക​മാ​യി ഉ​ണ​ർ​ന്നു ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യു​ന്ന ദീ​പി​ക എ​ന്ന മ​ഹാ കു​ടും​ബ​ത്തെ പ്ര​സി​ഡ​ന്‍റ് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ദീ​പി​ക തൃ​ശൂ​ർ യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​ജോ​മോ​ൻ മു​രി​ങ്ങ​ത്തേ​രി ക​ള​ർ ഇ​ന്ത്യ​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

വര​ക​ളി​ലൂ​ടെ ക​ലാ ലോ​ക​ത്തി​ന് ഏ​റെ സം​ഭാ​വ​ന ന​ൽ​കി വ​രു​ന്ന പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ചി​ത്ര​ക​ലാ​ധ്യാ​പി​ക സി​സ്റ്റ​ർ സാ​ന്ദ്ര സോ​ണി​യ​യാ​യി​രു​ന്നു വി​ശി​ഷ്ടാ​ഥി​തി. സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ചി​ത്രം വ​ര​ച്ചാ​യി​രു​ന്നു സി​സ്റ്റ​ർ കു​ട്ടി​ക​ളെ അ​ന്പ​ര​പ്പി​ച്ച​ത്. ചെ​റു​പു​ഷ്പം സ്കൂ​ളി​ലെ ഡി​സി​എ​ൽ ഇ​ൻ​ചാ​ർ​ജു​ള്ള സി​സ്റ്റ​ർ ജൂ​ലി​യ റോ​സ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ, റി​പ്പോ​ർ​ട്ട​ർ ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​യ​ന്പ​ത്തൂ​ർ : ദീ​പി​ക ക​ള​ർ ഇ​ന്ത്യ 2022ന്‍റെ കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല​ത​ല ഉ​ദ്ഘാ​ട​നം രാ​മ​നാ​ഥ​പു​രം ട്രി​നി​റ്റി മെ​ട്രി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

രൂ​പ​ത​യു​ടെ ചാ​ൻ​സി​ല​റും ദീ​പി​ക കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ജി​യോ കു​ന്ന​ത്ത്പ​റ​ന്പി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജെ.​ധ​ന​ല​ക്ഷ്മി സ്വാ​ഗ​ത പ്ര​സം​ഗ​വും സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ ന​ന്ദി​യും അ​റി​യി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജെ​യ്സ​ണ്‍ പു​ത്തൂ​ർ, ഏ​രി​യാ മാ​നേ​ജ​ർ ജി.​സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ഈ​റോ​ഡ് : ദീ​പി​ക ക​ള​ർ ഇ​ന്ത്യ 2022 ഈ​റോ​ഡ് ഏ​രി​യാ ഉ​ദ്ഘാ​ട​നം ക്രി​സ്തു ജ്യോ​തി മെ​ട്രി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ബി തെ​ക്കി​നി​യത്ത്, ഫാ.​ജോ​ണ്‍​സ​ണ്‍ വീപ്പാട്ടു​പ​റ​ന്പി​ൽ, എം​സി​ആ​ർ ഉ​ട​മ റോ​ബി​ൻ, പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​ഫ്ലോ​റി​യ, മ​ദ​ർ സു​പ്പീ​രി​യ​ർ ലി​ൻ​സ് മ​രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.