നെ​ല്ലി​യാ​ന്പ​തി ദു​രി​താ​ശ്വാ​സ​ക്യാ​ന്പ്
Friday, August 12, 2022 12:44 AM IST
നെന്മാറ : ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നെ​ല്ലി​യാ​ന്പ​തി നൂ​റ​ടി പു​ഴ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പാ​ട​ഗി​രി പാ​രി​ഷ് ഹാ​ളി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​ന്പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ഭീ​തി ഒ​ഴി​വാ​യ​തി​നെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ നി​ത്ത​ലാ​ക്കി​താ​യി റ​വ​ന്യു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 30 പേ​രാ​ണ് ക്യാ​ന്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​റു​നെ​ല്ലി കോ​ള​നി​യി​ലു​ള്ള ആ​ദി​വാ​സി​ക​ളെ താ​മ​സി​പ്പി​ച്ച ആ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ഴ്ലി​യി​ലു​ള്ള പ​ട്ടി​ക വ​ർ​ഗ​വ​കു​പ്പി​ന്‍റെ ദു​രി​ദാ​ശ്വാ​സ ക്യാ​ന്പ് വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ട്രൈ​ബ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.