വൈ​ദ്യു​താ​ഘാ​തം മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കെഎസ്ഇ​ബി
Friday, August 12, 2022 12:42 AM IST
പാ​ല​ക്കാ​ട് : വീ​ടു​ക​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വൈ​ദ്യു​താ​ഘാ​ത​വും അ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന മ​റ്റ് അ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ. വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ളോ വൈ​ദ്യു​തി​ക്ക​ന്പി​ക​ൾ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 1912, 9496010101 ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.

വൈ​ദ്യു​തി​ക്ക​ന്പി​ക്ക് സ​മീ​പ​ത്തോ ക​ന്പി​യി​ൽ അ​പ​ക​ട​ക​ര​മാ​യോ വീ​ണ് കി​ട​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ളോ മ​ര​ങ്ങ​ളോ വെ​ട്ടി​മാ​റ്റു​ന്ന​തി​ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ട​വ​ന്നൂ​ർ തു​ന്പി​ക്കാ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ഉ​ണ​ങ്ങാ​നി​ട്ട വ​സ്ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ അ​യ​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം. തു​ണി ഉ​ണ​ക്കാ​നു​ള്ള അ​യ കെ​ട്ടു​ന്പോ​ൾ ഇ​രു​ന്പു​ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, വൈ​ദ്യു​ത​ക്ക​ന്പി സ്പ​ർ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​യ കെ​ട്ടാ​തി​രി​ക്കു​ക, മ​ര​ത്തി​ലും പോ​സ്റ്റി​ലു​മാ​യി അ​യ കെ​ട്ട​രു​ത്, കു​ളി​മു​റി​യി​ലേ​ക്കും മ​റ്റും എ​ടു​ക്കു​ന്ന എ​ക്സ്റ്റ​ൻ​ഷ​ൻ വ​യ​റു​ക​ളി​ൽ മു​ട്ടു​ന്ന ത​ര​ത്തി​ൽ അ​യ കെ​ട്ട​രു​ത്, മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​യ​യു​ടെ ക​ന്പി​യും എ​ക്സ്റ്റ​ൻ​ഷ​ൻ വ​യ​റും ത​മ്മി​ലു​ര​സി വ​യ​റി​ലെ ക​വ​റിം​ഗ് പൊ​ട്ടി വൈ​ദ്യു​ത പ്ര​വാ​ഹം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്, വൈ​ദ്യു​തി സു​ര​ക്ഷ​യ്ക്കാ​യി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ർ​ത്ത് ലീ​ക്കേ​ജ് സ​ർ​ട്ട് ബ്രേ​ക്ക​ർ (ഇ.​എ​ൽ.​സി.​ബി.) സ്ഥാ​പി​ക്കു​ക, അ​യ കെ​ട്ടു​ന്പോ​ൾ പ്ലാ​സ്റ്റി​ക്, ച​കി​രി​ക്ക​യ​ർ, ഇ​ൻ​സു​ലേ​റ്റ​ഡ് കേ​ബി​ളു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക,

ക​ഴു​ക്കോ​ലി​ന് പ​ക​രം ഇ​രു​ന്പ് ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ച്ച വീ​ടു​ക​ളി​ൽ ഇ​ത്ത​രം ക​ന്പി​ക​ളി​ൽ അ​യ കെ​ട്ടാ​തി​രി​ക്കു​ക, ക​ന്പി​യി​ൽ സ്പ​ർ​ശി​ക്കു​ന്ന വി​ധം ലോ​ഹ​തോ​ട്ടി​ക​ൾ വ​യ്ക്കാ​തി​രി​ക്കു​ക, എ​ക്സ്റ്റ​ൻ​ഷ​ൻ എ​ടു​ക്കു​ന്പോ​ൾ പ്ല​ഗ് നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്കു​ക, വ​യ​റു​ക​ൾ മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്, ന​ന​ഞ്ഞ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വി​ച്ചു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്, വൈ​ദ്യു​ത​ക്ക​ന്പി​ക്ക് സ​മീ​പം ലോ​ഹ​തോ​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, ക​ന്പി​വേ​ലി​ക​ളി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്ക​രു​ത്, പോ​സ്റ്റി​ലോ സ്റ്റേ ​വ​യ​റി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ മു​ന്ന​റി​യി​പ്പു​ക​ളും കെ​എ​സ്ഇ​ബി പു​റ​പ്പെ​ടു​വി​ച്ചു.