ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Thursday, August 11, 2022 12:13 AM IST
ഒ​റ്റ​പ്പാ​ലം : ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് പിറ​കി​ലെ​യും ക​ട​മു​റി​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി. വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ക​ൾ​ക്ക് മാ​ലി​ന്യ​പ്ര​ശ്നം വ​ഴി​വ​ച്ചി​രു​ന്നു.
ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​യ​ത്.
ഒ​റ്റ​പ്പാ​ലം സ​പ്ലൈ​കോ​യി​ലെ മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട​ന്നാ​ണ് പ​രാ​തി.
ഇ​തു കൂ​ടാ​തെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്.
ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ചു കൂ​ട്ടി​വ​യ്ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ കൊ​ണ്ടു വ​ന്നി​ടു​ക​യാ​ണ​ന്നാ​ണ് ആ​ക്ഷേ​പം. തു​റ​ന്നു കി​ട​ക്കു​ന്ന ക​ട​മു​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ അ​ട​ച്ചു സു​ര​ക്ഷി​ത​മാ​ക്കു​വാ​ൻ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു.
ലേ​ല​ത്തി​ൽ പോ​കാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ കെ​ട്ടി​ട മു​റി​ക​ളി​ലും വ​ലി​യ​തോ​തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. മു​റി​ക​ൾ അ​ട​ച്ചു പൂ​ട്ടാ​തി​രു​ന്ന​താ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി​യ​ത്.