ചി​റ്റൂ​രി​ൽ വ്യാ​പാ​രി​ ദി​നാ​ച​ര​ണം
Wednesday, August 10, 2022 12:47 AM IST
ചി​റ്റൂ​ർ : അ​ഖി​ലേ​ന്ത്യ വ്യാ​പാ​രി ദി​നം ചി​റ്റൂ​ർ യൂ​ണി​റ്റ് വ്യാ​പാ​ര ഭ​വ​നി​ൽ പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷി​ച്ചു. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ കാ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഒ​രു ഭ​ക്ഷ്യ ഉ​ല്പന്ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നു വി​രു​ദ്ധ​മാ​യി പാ​ക്ക് ചെ​യ്ത സാ​ധ​ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി അ​ഞ്ച് ശ​ത​മാ​നം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഇ​തി​നെ​തി​രെ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ്റൂ​ർ യൂ​ണി​റ്റും പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ധ​ർ​ണ പ്ര​സി​ഡ​ന്‍റ് പി.​ അ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സെ​ക്ര​റി കെ.​ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബു​ദ്ദീ​ൻ, ശി​വ​പ്ര​സാ​ദ്, എ​ച്ച്. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.