കി​ള്ളി​കു​ർ​ശിമം​ഗ​ല​ത്തി​ന്‍റെ ​മാ​ഷി​ന് ​ഇ​ന്ന് ന​വ​തി​യു​ടെ നി​റ​വ്
Wednesday, August 10, 2022 12:46 AM IST
ഒ​റ്റ​പ്പാ​ലം : ബ​ഹു​മു​ഖ പ്ര​തി​ഭാ​ധ​ന​നാ​യ കി​ള്ളി​കു​ർ​ശിമം​ഗ​ല​ത്തി​ന്‍റെ മാ​ഷി​ന് ഇ​ന്ന് ന​വ​തി​യു​ടെ നി​റ​വ്. ക​ലാ-​സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ലും രാ​ഷ്ട്രീ​യ​ത്തി​ലും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലും അ​ധ്യാ​പ​ന​വൃ​ത്തി​യി​ലു​മെ​ല്ലാം ഒ​രുപോ​ലെ കൈ​യൊപ്പു ചാ​ർ​ത്തി​യ ല​ക്കി​ടി​യു​ടെ പ​ള്ളി​പ​റ്റ പി.​ ശി​വ​ദാ​സെ​ന്ന നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട മാ​ഷ​ിനാണ് ഇ​ന്ന് നാ​ട് ന​വ​തി പ്ര​ണാ​മ​മ​ർ​പ്പി​ക്കു​ന്ന​ത്. കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച് കൈവ​ച്ച മേ​ഖ​ല​ക​ളെ​ല്ലാം പൊ​ന്നാ​ക്കി മാ​റ്റി​യ ഇ​ദ്ദേ​ഹം ജ​ന​പ്ര​തി​നി​ധി​യാ​യും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നാ​യും സ​ഹ​കാ​രി​യാ​യും പു​സ്ത​ക ര​ച​യി​താ​വു​മാ​യുമെ​ല്ലാം സ​മൂ​ഹ​ത്തി​ൽ സു​വ​ർ​ണമു​ദ്ര ചാ​ർ​ത്തി​യ പ്ര​തി​ഭാ​ധ​ന​നാ​ണ്.
കി​ള്ളി​ക്കു​റി​ശി​മം​ഗ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പി.​ ശി​വ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​സേ​വാ​സം​ഘം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചാ​ണ് നാ​ടി​ന്‍റെ നീ​റു​ന്ന പ്ര​ശ്ന​ങ്ങളി​ലേ​ക്ക് ഇ​ദ്ദേ​ഹം ഇ​റ​ങ്ങി ചെ​ന്ന​ത്. ല​ക്കി​ടി ബ്രാ​ഞ്ച് ത​പാ​ൽ ഓ​ഫീ​സ് സ​ബ് ത​പാ​ൽ ഓ​ഫീ​സാ​യി ഉ​യ​ർ​ത്തി​യ​തി​നും ല​ക്കി​ടി-​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ച്ച​തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ദേ​ശ​സേ​വാ സം​ഘ​മാ​യി​രു​ന്നു.
കു​ഞ്ച​ൻ​ന​ന്പ്യാ​രു​ടെ ജന്മഗൃ​ഹം ദേ​ശീ​യ സ്മാ​ര​ക​മാ​ക്കി ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം​കൊ​ടു​ത്ത കു​ഞ്ച​ൻ​സ്മാ​ര​ക സ​മി​തി​ക്കും ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്കി. 1979, 1985 വ​ർ​ഷ​ങ്ങ​ളി​ൽ ല​ക്കി​ടി-​പേ​രൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി. 1987-ൽ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു.
മി​ക​ച്ച ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം, ചി​ന​ക്ക​ത്തൂ​ർ പൂ​രം ഏ​ഴ് ദേ​ശ​ക്ക​മ്മി​റ്റി​യു​ടെ മി​ക​ച്ച സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം, ക​ലാ​മ​ണ്ഡ​ലം അ​പ്പു​ക്കു​ട്ടി​പൊ​തു​വാ​ൾ സ്മാ​ര​ക ട്ര​സ്റ്റ് പു​ര​സ്കാ​രം, വ​ള്ളു​വ​നാ​ട് ര​ക്ത​ദാ​ന​സ​മി​തി​യു​ടെ ഗാ​ന്ധി​യ​ൻ പു​ര​സ്കാ​രം തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ചു​ഴി​ക​ൾ, ന​ര​നാ​യി​ങ്ങ​നെ എ​ന്നീ ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും നാ​ട്യ​കു​ല​പ​തി​ക​ൾ, ന​ന്പ്യാ​ർ പ്ര​തി​ഭ-​ഒ​രു പു​ന​ര​വ​ലോ​ക​നം, ന​ട​ന​കൈ​ര​ളി, നി​ള​യോ​ര​ത്തെ മു​ത്തു​മ​ണി​ക​ൾ എ​ന്നീ കൃ​തി​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. കി​ള്ളി​ക്കു​റി​ശി ക്ഷേ​ത്ര​മാ​ഹാ​ത്മ്യം എ​ന്ന കൃ​തി​യു​ടെ ര​ച​ന​യും നി​ർ​വഹി​ച്ചു.