കൗ​തു​ക കാ​ഴ്ച​യാ​യി നെല്ലിയാന്പതി ചു​രംറോ​ഡി​ലെ കാ​ട്ടാ​ന​ക്കൂ​ട്ടം
Wednesday, August 10, 2022 12:46 AM IST
നെ​ല്ലി​യാ​ന്പ​തി: ചെ​റു​നെ​ല്ലി പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ൽ അ​മ്മ​യും കു​ഞ്ഞു​മാ​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് റോ​ഡി​ലി​റ​ങ്ങി അ​ര​മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി.

അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം ചു​രം റോ​ഡി​ലി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം സ​ഞ്ചാ​രി​ക​ളെ​യും മ​റ്റും ശ​ല്യം ചെ​യ്യാ​തെ കാ​ട്ടി​ലേ​ക്കു ക​യ​റി.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ആ​ന​ക​ളു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ പോ​യെ​ങ്കി​ലും യാ​ത്ര​കാ​രെ​യും മ​റ്റും ശ​ല്യം ചെ​യ്തി​രു​ന്നി​ല്ലെ​ന്ന​തും സ​ഞ്ചാ​രി​ക​ൾ​ക്കു കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി. യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി തി​ടു​ക്കം കൂ​ട്ടു​ന്ന ചെ​റു​പ്പ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.