കൊ​തി​പ്പി​ച്ച്.., റം​ബു​ട്ടാ​ൻ പ​ഴ​ങ്ങ​ൾ
Wednesday, August 10, 2022 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി : നാ​ട്ടി​ലെ​വി​ടേ​യും ഇ​പ്പോ​ൾ റം​ബു​ട്ടാ​ൻ പ​ഴ​മാ​ണ് താ​രം. പ​ച്ചി​ല​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന റം​ബു​ട്ടാ​ൻ പ​ഴ​ങ്ങ​ൾ ആ​രെ​യും കൊ​തി​പ്പി​ക്കും.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യു​ള്ള റം​ബു​ട്ടാ​ൻ കൃ​ഷി ഇ​പ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ലും പ്ര​ചാ​രം കൂ​ടി. സീ​സ​ണാ​യ​തോ​ടെ ഏ​ത് പ​ഴ​ക​ട​ക​ളി​ലും റം​ബു​ട്ടാ​ൻ ത​ന്നെ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ചു​വ​പ്പും മ​ഞ്ഞ​യു​മാ​യു​ള്ള റം​ബു​ട്ടാ​ൻ ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട പ​ഴ​ങ്ങ​ളി​ലൊ​ന്നാ​ണ്.
പ​ഴ​ങ്ങ​ൾ നി​റ​ഞ്ഞ് പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന കു​ള്ള​ൻ മ​ര​ത്തി​ൽ നി​ന്നും പ​ഴം പ​റി​ച്ചു ക​ഴി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന രു​ചി​ക്കൂ​ട്ടു​ക​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.

വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം, പാ​ല​ക്കു​ഴി മേ​ഖ​ല​യി​ലെ പ​ല തോ​ട്ട​ങ്ങ​ളി​ലും ഇ​ന്ന് റം​ബു​ട്ടാ​ൻ കൃ​ഷി​യു​ണ്ട്.

റം​ബു​ട്ടാ​ൻ മാ​ത്ര​മാ​യി കൃ​ഷി ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. മാം​സ​ള​ഭാ​ഗം കു​രു​വി​നോ​ടു കൂ​ടി ചേ​ർ​ന്ന​തും അ​ട​ർ​ന്നു പോ​രു​ന്ന​തും അ​ങ്ങ​നെ ര​ണ്ടി​ന​മാ​ണ് പ്ര​ധാ​ന​മാ​യു​മു​ള്ള​ത്.

ജ​യി​ന്‍റ് റം​ബു​ട്ടാ​ൻ എ​ന്ന വ​ലു​പ്പ​ക്കൂ​ടു​ത​ലു​ള്ള റം​ബു​ട്ടാ​നും തോ​ട്ട​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

ഈ ​ഇ​നം റ​ന്പു​ട്ടാ​ൻ പ​ഴം ഒ​രെ​ണ്ണം ത​ന്നെ 50 ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്കം വ​രു​മെ​ന്ന് വി​വി​ധ​യി​നം റം​ബു​ട്ടാ​ൻ കൃ​ഷി ചെ​യ്യു​ന്ന വ​ള്ളി​യോ​ട് ചു​ങ്ക​പു​ര​ക്ക​ൽ അ​വ​റാ​ച്ച​ൻ പ​റ​ഞ്ഞു.

ഇ​തി​ലും കൂ​ടു​ത​ൽ തൂ​ക്കം വ​രു​ന്ന റം​ബു​ട്ടാ​ൻ മ​ര​ങ്ങ​ളും അ​വ​റാ​ച്ച​ൻ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഫാം ​ഫ്ര​ഷ് പോ​ലെ ആ​വ​ശ്യ​ക്കാ​ർ​ക്ക് തോ​ട്ട​ത്തി​ലെ മ​ര​ത്തി​ൽ നി​ന്നു​ത​ന്നെ റം​ബു​ട്ടാ​ൻ പ​റി​ച്ചെ​ടു​ക്കാം.

കി​ലോയ്​ക്ക് 200 രൂ​പ മു​ത​ലാ​ണ് വി​പ​ണി വി​ല. വി​ല കു​റ​ഞ്ഞ ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത ചെ​റി​യ റം​ബു​ട്ടാ​നും ക​ട​ക​ളി​ൽ വി​ല്പ​ന​യ്ക്ക് വ​യ്ക്കു​ന്നു​ണ്ട്.

വീ​ടി​നു​മു​ന്നി​ലെ അ​ല​ങ്കാ​ര​ച്ചെ​ടി​യാ​യും റം​ബു​ട്ടാ​ൻ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ന​ല്ല ബ​ഡ് തൈ ​കൃ​ഷി ചെ​യ്താ​ൽ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കും. അ​ധി​കം ഉ​യ​രം വ​രാ​ത്ത ചെ​ടി​യാ​യി പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യും കൃ​ഷി ചെ​യ്യാം. ന​ല്ല വെ​യി​ൽ കി​ട്ട​ണ​മെ​ന്നു മാ​ത്രം.

കു​റ​ഞ്ഞ ജ​ല​സേ​ച​നം മ​തി. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ വ​ള പ്ര​യോ​ഗ​മു​ണ്ടെ​ങ്കി​ൽ റം​ബു​ട്ടാ​ൻ ഭ്രാ​ന്ത് പി​ടി​ച്ച പോ​ലെ പൂ​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ചാ​ണ​ക​പ്പൊ​ടി, എ​ല്ലു​പൊ​ടി, കോ​ഴി​വ​ളം, വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ​വ​യാ​ണ് വ​ള​ങ്ങ​ൾ. തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന തോ​ട്ട​ങ്ങ​ളാ​ണെ​ങ്കി​ൽ പ​രാ​ഗ​ണം സു​ഗ​മ​മാ​യി ന​ട​ന്ന് ഇ​ട​തൂ​ർ​ന്ന് റം​ബു​ട്ടാ​ൻ വി​ള​യും.