പെ​ട്രോ​ൾ അ​ടി​ച്ച് പ​ണംന​ല്കാ​തെ ക​ട​ന്നുക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 6, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ : വ​ണ്ടി​ക്ക് പെ​ട്രോ​ൾ അ​ടി​ച്ച് പ​ണം ന​ല്കാ​തെ ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ശി​വ​ഗം​ഗ സ്വ​ദേ​ശി സെ​ൽ​വ​കു​മാ​ർ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​വി​ൽ​പ്പാ​ള​യ​ത്തി​ലു​ള്ള പെ​ട്രോ​ൾ ബ​ങ്കി​ൽ നി​ന്നും ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി 20 ലി​റ്റ​ർ പെ​ട്രോ​ൾ അ​ടി​ച്ച് പ​ണം ന​ല്കാ​തെ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
പെ​ട്രോ​ൾ ബ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ഗു​ണ​ശേ​ഖ​ര​ന്‍റെ പ​രാ​തി​യിൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സെ​ൽ​വ​കു​മാ​റി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ മ​നോ​ജ് ക​ണ്ണ​ൻ, മ​ഹ​രാ​ജ എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.