റ​ബർ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം
Wednesday, July 6, 2022 11:57 PM IST
നെന്മാ​റ : കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റ​ബർ ട്രെ​യി​നിം​ഗ് (എ​ൻ​ഐ​ആ​ർ​ടി) യും ​റ​ബർ ബോ​ർ​ഡ് പാ​ല​ക്കാ​ട് ഓ​ഫീ​സും സം​യു​ക്ത​മാ​യി ക​യ​റാ​ടി റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ വ​നി​ത​ക​ൾ​ക്കാ​യു​ള്ള റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
എ​ട്ടു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പാ​ളി​യ​മം​ഗ​ല​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. കോ​ട്ട​യം എ​ൻ​ഐ​ആ​ർ​ടി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​ജെ. ജോ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക​യ​റാ​ടി റ​ബർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ കൈ​ത​ച്ചി​റ, അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സ​ലീ​ഷ്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
റ​ബർ ബോ​ർ​ഡ് നെന്മാ​റ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ദീ​പ്തി ദാ​സ്, ടാ​പ്പിം​ഗ് ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ബോ​വി വാ​ൽ​ക്കു​ള​ന്പ്, എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ടീം ​ലീ​ഡ​ർ എ.​അ​ജി​ത ക്ലാ​സു​ക​ൾ ന​യി​ച്ചു. കെ.​വി. ഗോ​പാ​ല​ൻ ന​ന്ദി പ​റ​ഞ്ഞു.

അ​ധ്യാ​പ​ക ഒ​ഴി​വ്

നെന്മാറ : നെന്മാ​റ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നാളെ രാ​വി​ലെ 11.30ന് ​സ്കൂ​ളി​ൽ വ​ച്ച് ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക അ​റി​യി​ച്ചു.