അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള
Wednesday, July 6, 2022 11:57 PM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു മേ​ള. രാ​വി​ലെ പ​ത്തു​മ​ണി​ക്ക് ഗൂ​ളി​ക്ക​ട​വി​ൽ നി​ന്നും വി​ളം​ബ​ര റാ​ലി​യോ​ടെ​യാ​ണ് മേ​ള​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. പ​ത്തി​ന​ഞ്ചോ​ളം സ്റ്റാ​ളു​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചു. ആ​യി​ര​ത്തോ​ളം പേ​ർ മേ​ള​യി​ൽ സ​ന്ദ​ർ​ശി​ച്ചു.
അ​ഗ​ളി ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ കേ​ര​ള ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ.​ടി. റോ​ഷ് വി​ഷ​യാ​വ​താ​ര​ണം ന​ട​ത്തി. അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കാ​ളി​യ​മ്മ, സി​ന്ധു, സൂ​സ​മ്മ, ഷോ​ള​യൂ​ർ ഗ​വ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഡോ.​ശ്രീ​രാ​ഗ്, അ​ഗ​ളി ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ഡോ.​ ശെ​ൽ​വ​ൻ, സി​ഡി​പി​ഒ സ​ജി​ത, കൃ​ഷി വ​കു​പ്പ് ഓ​ഫീ​സ​ർ ല​ത, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ.​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.