കല്ലടിക്കോട്: സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാല ഭവനുകളിലേക്കും അനാഥ മന്ദിരങ്ങളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യ നിരക്കിൽ നൽകിവന്നിരുന്ന ഭക്ഷ്യ സാധനങ്ങളുടെ വിതരണം നിർത്തലാക്കുന്നതിനുള്ള സർക്കാർ നീക്കത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രുപത സമിതി പ്രതിഷേധിച്ചു.
സംസ്ഥാനത്ത് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ ബാലഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്ന ശേഷിക്കാർക്കായുള്ള താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ ഉൾപ്പെടെ 1800ഓളം സ്ഥാപനങ്ങളാണുള്ളത്. അരി, ഗോതന്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയായിരുന്നു ഈ സ്ഥാപനങ്ങളിലെ അന്തേ വാസികൾക്ക് ലഭ്യമാക്കിയിരു ന്നത്. വെൽഫെയർ സ്കീമിൽ പ്പെടുത്തി കേന്ദ്രത്തിൽ നിന്നു ലഭിച്ചിരുന്ന ഉത്പന്നങ്ങൾ ഇനി കേന്ദ്ര വിഹിതം ലഭിക്കില്ല എന്ന കാരണത്താലാണ് നിർത്തലാക്കിയിരിക്കുന്നത്
ആരും സഹായമില്ലാതെ അ നാഥമന്ദിരങ്ങളിലും അഭയഭവ നുകളിലും വസിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആലംബ ഹീനർക്ക് ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് കത്തോലിക്ക കോണ്‍ഗ രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോർജ് തുരുത്തിപ്പിള്ളി, ജന.സെക്രട്ടറി ജിജോ ജെയിംസ് അറയ്ക്കൽ, ട്രഷറർ കെ.എഫ്.ആന്റണി,
ഗ്ലോബൽ വൈസ് പ്രസിഡന്റ് സി.എം. മാത്യു, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, ഷേർളി റാവു, സുജ തോമസ്, ജോസ് മുക്കട, അഡ്വ. റെജി ജോസഫ്, അഡ്വ. ബോബി ബാസ്റ്റിൻ, ജോസ് വടക്കേക്കര, ബെന്നി ചിറ്റേട്ട്, സേവ്യർ കലങ്ങോട്ടിൽ എന്നിവർ പ്രസംഗിച്ചു.