ചിറ്റൂർ താ​ലൂ​ക്കി​ൽ തെ​രു​വു​നാ​യ ആക്ര​മ​ണം കൂ​ടു​ന്നു
Wednesday, July 6, 2022 12:17 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ തെ​രു​വു​നാ​യ ശ​ല്യം കൂ​ടി വ​രു​ന്പോ​ഴും പ്ര​തി​രോ​ധി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മേ​ധാ​വി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.
ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സ​വി​ച്ച തെ​രു​വു​നാ​യ പ​തി​മൂ​ന്ന് പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ന​ട​ന്നി​രു​ന്നു.
രാ​ത്രി സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​ക്കാ​രെ​യാ​ണ് നാ​യ​ക​ൾ അ​ക്ര​മി​ക്കു​ക​യും ഓ​ടി​ച്ചു തു​ര​ത്തു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്തു പോ​ലും പൊ​തു​നി​ര​ത്തി​ൽ നാ​യ​ക​ൾ ഭീ​തി​ജ​ന​ക​മാ​യി​രി​ക്ക​യാ​ണ്. തെ​രു​വു​നാ​യ കു​റു​കെ ഓ​ടി ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് അ​ഞ്ചി​ല​ധി​കം മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് കൊ​ടു​വാ​യൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്കു വ​ന്ന മേ​ലാ​ർ​ക്കോ​ട് സ്വ​ദേ​ശി നാ​യ​കു​റു​കെ ഓ​ടി ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് വീ​ണ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കൊ​ടു​വാ​യൂ​ർ, വ​ണ്ടി​ത്താ​വ​ളം, കൂ​മ​ൻ​കാ​ട്, നെ​ണ്ട​ൻ കി​ഴാ​യ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. വ​ണ്ടി​ത്താ​വ​ളം സ്കൂ​ൾ കോ​ന്പൗ​ണ്ടി​ന​ക​ത്ത് പു​ല്ലു തി​ന്നു​ക​യാ​യി​രു​ന്ന ര​ണ്ടു ആ​ടു​ക​ളെ നാ​യ​ക്കൂ​ട്ടം ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വവും ന​ട​ന്നി​ട്ടു​ണ്ട്.