ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച എഡിഎംകെ കൗ​ണ്‍​സി​ല​ർ അ​റ​സ്റ്റി​ൽ
Wednesday, July 6, 2022 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​നി​യമു​ത്തൂ​രി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്ത തു​ട​ർ​ന്ന് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​ഡി​എം​കെ കൗ​ണ്‍​സി​ല​റെ​യും സ​ഹാ​യി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പ​രാ​തി​യിൽ കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന കു​നി​യ മു​ത്തൂ​ർ എ​സ്ഐ പ്രേം ​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ഡി​എം​കെ കൗ​ണ്‍​സി​ല​ർ ര​മേ​ഷ് സ​ഹാ​യി​ക​ളാ​യ അ​ബു താ​ഹി​ർ, ജോ​ണ്‍​സ​ണ്‍, സ​ദ്റ​ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ൻ കാ​ർ​ത്തി​കേ​യ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത​ത്.
കു​നി​യ മു​ത്തൂ​രി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബി​ൽ പ​ണ​മ​ട​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​മേ​ഷും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് കാ​ർ​ത്തി​കേ​യ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടും എ​സ്ഐ പ്രേം​കു​മാ​ർ മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ പ്രേം​കു​മാ​റി​നെ സ​സ്പെ​ൻ​ഡു​ ചെ​യ്യു​ക​യും ര​മേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.