കി​ഴ​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളിൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Wednesday, July 6, 2022 12:15 AM IST
വ​ട​ക്ക​ഞ്ചേ​രി : കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദ്ശം ന​ല്കി​യ​താ​യി ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന്, ര​ണ്ട്, മം​ഗ​ലം​ഡാം എ​ന്നീ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​ത്. പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ന്നു.
അ​ത്യാ​വ​ശ്യം ഫോ​ണ്‍ ന​ന്പ​റു​ക​ൾ ശേ​ഖ​രി​ച്ചു വെ​ക്കാ​നും ഏ​റ്റ​വു​മ​ടു​ത്ത് ജെ​സി​ബി പോ​ലെ​യു​ള്ള​വ കി​ട്ടു​ന്ന​തി​ന് ഉ​ട​മ​ക​ളു​ടെ ന​ന്പ​റു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
ആ​വ​ശ്യം വ​ന്നാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വീ​ട്ടു​കാ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന​ലെ ത​ഹ​സി​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.
നി​ല​വി​ൽ എ​വി​ടേ​യും പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഏ​ത് അ​പാ​യ​ങ്ങ​ളും നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​മാ​ണെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. മ​ല​യോ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു​ണ്ട്.
ഇ​തി​നെ​തു​ട​ർ​ന്ന് മം​ഗ​ലം​ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി.
ഡാ​മി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ക​ട​പ്പാ​റ, ഓ​ടം​തോ​ട്, ചൂ​രു​പ്പാ​റ തു​ട​ങ്ങി​യ​തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്.
പാ​ല​ക്കു​ഴി​യി​ലെ തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഒ​ലി​പ്പാ​റ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​രി​പ്പാ​ലി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.
ക​രി​പ്പാ​ലി, പാ​ല​ക്കു​ഴി പു​ഴ​ക​ൾ സം​ഗ​മി​ച്ച് ഒ​ഴു​കു​ന്ന മം​ഗ​ലം പു​ഴ​യി​ലും ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രു​ന്ന സ്ഥി​തി​യു​ണ്ട്.