ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉദ്ഘാടനം നാ​ളെ
Tuesday, July 5, 2022 12:42 AM IST
മം​ഗ​ലം​ഡാം: ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​നെ​തി​രെ പ​രാ​തി​ക​ളു​യ​ർ​ന്ന ക​ട​പ്പാ​റ​ക്ക​ടു​ത്ത് കാ​ട്ടി​ലു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നാ​ളെ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​മ്യ ഹ​രി​ദാ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഡി​പി​ഒ ശി​ശി​ര ജി.​ ദാ​സ് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങും.
ജി​ല്ല നി​ർ​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ കെ. ​അ​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​എ​ൽ ര​മേ​ഷ്, വാ​ർ​ഡ് മെം​ബ​ർ ബീ​ന ഷാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​സാ​ജ​ൻ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​ന് ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.​ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കി​യ​ത് പ​രാ​തി​ക​ൾ​ക്ക് കാ​ര​ണ​മാ​ക്കി​യി​രു​ന്നു.
ഇ​തി​നാ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളാ​യ ഷെ​ഡി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി.
ക​മ്യൂ​ണി​റ്റി ഹാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഇ​റ​യ​ത്ത് ക​ല്ലു​ക​ൾ കൂ​ട്ടി വ​ച്ച് അ​വി​ടെ​യാ​ണ് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.