ഒ​റ്റ​പ്പാ​ല​ത്ത് പ​നിബാ​ധി​തർ പെരുകുന്നു
Tuesday, July 5, 2022 12:42 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​നയ്​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്തം.
നി​ല​വി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്.
പ​ക​ർ​ച്ച​പ്പ​നി ഒ​രാ​ൾ​ക്ക് വ​ന്നാ​ൽ കു​ടും​ബ​ത്തെ ഒ​ന്നാ​കെ​യാ​ണ് ബാ​ധി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു വീ​ട്ടി​ൽ നി​ന്നു ത​ന്നെ മൂ​ന്നും നാ​ലും പേ​ർ ഒ​രേ​സ​മ​യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ക​യാ​ണ്.
ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​പി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്നു​ണ്ട്. അ​തി​നു പു​റ​മേ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പ​നി​ക്കാ​രു​ടെ തി​ര​ക്കാ​ണ്.
നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ അ​ധി​ക സ​മ​യം ഇ​രു​ന്ന് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ തി​ര​ക്കും കൂ​ടു​ത​ലാ​ണ്.
അ​തു​കൊ​ണ്ടു ത​ന്നെ രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ല്ക്കേ​ണ്ടി​യും വ​രു​ന്നു​ണ്ട്. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​ണ​ങ്കി​ലും, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. വൈ​കി​ട്ടു​ള്ള ഒ​പി​യി​ൽ വ​ൻ തി​ര​ക്കാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ത്യാ​ഹി​ത​ക്കാ​രെ ഉ​ൾ​പ്പ​ടെ നോ​ക്കേ​ണ്ടി വ​രു​ന്ന​തു കൊ​ണ്ട് വൈ​കി​ട്ട് പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം കാ​ത്തു നി​ല്ക്കേ​ണ്ടി വ​രു​ക​യാ​ണ്.
പ​നി​യു​ടെ ക്ഷീ​ണം കൊ​ണ്ട് അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്ക് അ​ധി​ക സ​മ​യം കാ​ത്തു നി​ല്ക്കാ​നും ക​ഴി​യു​ന്നി​ല്ല. വൃ​ദ്ധ​രാ​യ​വും കു​ട്ടി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
പ​നി​ക്കാ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയ്​ക്കെ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.