ഗ്രീ​ൻഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത: പ​രാ​തി​ക​ൾ വി​ചാ​ര​ണ ചെ​യ്യും
Tuesday, July 5, 2022 12:42 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഗ്രീ​ൻ ഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പാ​ല​ക്കാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല്ലേ​ജ് തി​രി​ച്ച് വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് എ​ൽഎ- എ​ൻഎ​ച്ച് സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.
പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​ല​ക്കാ​ട് -2, മ​ല​ന്പു​ഴ-1, മ​ല​ന്പു​ഴ-2, അ​ക​ത്തേ​ത്ത​റ, പു​തു​പ്പ​രി​യാ​രം -1, പു​തു​പ്പ​രി​യാ​രം-2, മു​ണ്ടൂ​ർ -1, മു​ണ്ടൂ​ർ-2 വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള പ​രാ​തി​ക​ളു​ടെ വി​ചാ​ര​ണ തീ​യ​തി​യും സ്ഥ​ല​വും താ​ഴെ ന​ൽ​കു​ന്നു. പ​രാ​തി​ക​ൾ ന​ൽ​കി​യ​വ​ർ രേ​ഖ​ക​ളു​മാ​യി അ​ത​ത് സ്ഥ​ല​ത്ത് എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മു​ൻ​സി​പ്പാ​ലി​റ്റി/ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്,
തീ​യ​തി, സ്ഥ​ലം, സ​മ​യം
നാ​ളെ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ മ​രു​ത​റോ​ഡ്, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​രു​ത​റോ​ഡ്, പാ​ല​ക്കാ​ട് 2 വി​ല്ലേ​ജു​ക​ളി​ലെ പ​രാ​തി​ക​ൾ മ​രു​ത​റോ​ഡ്, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യും.
ഏ​ഴി​ന് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​ന്പു​ഴ 2 വി​ല്ലേ​ജി​ലെ പ​രാ​തി​ക​ൾ മ​രു​ത​റോ​ഡ്, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യും.
12 ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല​ന്പു​ഴ 1 വി​ല്ലേ​ജി​ലെ പ​രാ​തി​ക​ൾ മ​ല​ന്പു​ഴ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യും.
13 ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ക​ത്തേ​ത്ത​റ വി​ല്ലേ​ജി​ലെ പ​രാ​തി​ക​ൾ മ​ല​ന്പു​ഴ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യും.
15 ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തു​പ്പ​രി​യാ​രം-1, പു​തു​പ്പ​രി​യാ​രം-2 വി​ല്ലേ​ജു​ക​ളി​ലെ പ​രാ​തി​ക​ൾ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യും.
15 ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടൂ​ർ-1, മു​ണ്ടൂ​ർ-2 വി​ല്ലേ​ജു​ക​ളി​ലെ പ​രാ​തി​ക​ൾ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് എ​ൽ​എ- എ​ൻ​എ​ച്ച് സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.