ഉൗ​ർ​ജ സം​ര​ക്ഷ​ണ സെ​മി​നാ​ർ
Tuesday, July 5, 2022 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കു​ള​പ്പാ​ടം പു​ല​രി ക്ല​ബ് ആൻഡ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട്ട​ന്പ​ലം ഉ​ബൈ​ദ് ച​ങ്ങ​ലീ​രി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കു​മ​രം​പു​ത്തൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ക്ഷ്മി​കു​ട്ടി ഉ​ദ്ഘ​ാട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് മ​ല്ലി​യി​ൽ അ​ധ്യ​ക്ഷ​നാ​യി.
റി​ട്ട​യേ​ർ​ഡ് എൻജിനീയർ ടി. ​ആ​ർ പ്രേം​കു​മാ​ർ ക്ലാ​‌​സ് എ​ടു​ത്തു. ക്ഷേ​മ കാ​ര്യ​സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഹ​ദ് അ​രി​യൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത് മെ​ന്പ​ർ ഹ​രി​ദാ​സ​ൻ, ര​മേ​ശ​ൻ, അ​ബു​വ​റോ​ട​ൻ, സി.ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ​ര​ത്, ലു​ക്മാ​നു​ൽ ഹ​കീം, ഗി​രീ​ഷ് സി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും സി​ദി​ഖ് മ​ല്ലി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​ശീ​ല​നം

പാലക്കാട്: ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് റ​സി​ഡ​ൻ​ഷ്യ​ൽ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ്, പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ഒ​രു വ​ർ​ഷ​മാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി ത​ല​ത്തി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് 85 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച​വ​ർ, മു​ൻ​വ​ർ​ഷം ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യി​ൽ 40 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റം വി​ശ​ദ വി​വ​ര​ങ്ങ​ളും ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ൽ ല​ഭി​ക്കും.