ടിക്കറ്റ് ഇ​ള​വ് പു​നഃ​സ്ഥാ​പിക്ക​ണ​ം
Tuesday, July 5, 2022 12:41 AM IST
ആ​ല​ത്തൂ​ർ: റെ​യി​ൽ ടി​ക്ക​റ്റി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍ വി​ഭാ​ഗ​ത്തി​ന് ന​ല്കി​യി​രു​ന്ന ഇ​ള​വ് പു​നഃസ്ഥാ​പിക്ക​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കെഎ​സ്ഇബി ക്യാ​ഷ് കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്തി സ​മ​യം രാ​വി​ലെ ഒന്പത് മു​ത​ൽ വൈ​കു​ന്നേ​രം ആറ് വ​രെ​യാ​യി​രു​ന്ന​ത് പു​നഃ​സ്ഥാ​പി​ക്കു​ക, പൈ​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള​ളം ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക, ദേ​ശീ​യ​പാ​ത​യി​ലെ ആ​ല​ത്തൂ​ർ സ്വാ​തി ജം​ഗ്ഷ​നി​ൽ റീ ​ടാ​റി​ംഗോ​ടെ വ​ന്നി​ട്ടു​ള്ള ഉ​യ​ർ​ച്ച ക്ര​മീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​സെ​ക്ര​ട്ട​റി കെ.​ പ​ഴ​നി​മ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ ശി​വ​കു​മാ​ർ മാ​സ്റ്റ​ർ, എ.​ ഉ​സ്മാ​ൻ പ​ന​യ്ക്ക​ൽ പ​റ​ന്പ്, സി.​ ദാ​മോ​ദ​ര​ൻ, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​സ്.​ രാ​ജേ​ഷ് കു​മാ​ർ, പി.​ വി​ജ​യ​ൻ, ടി.​ആ​ർ.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.